കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ പതിനാലമത് സംസ്ഥാന കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് തുടരുന്നു. രണ്ട് ദിവസങ്ങളിലായി വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇന്ന് രാവിലെ നടന്ന കേരളവിഷന്റെ പുതിയ കസ്റ്റമര്‍ പ്ലാനായ കെ വി കണക്റ്റിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍വഹിച്ചു. കേരളവിഷന്‍ ഉപഭോക്താക്കള്‍ക്ക് കേരളത്തില്‍ എവിടേയും വീട്ടിലെ സിഗ്നല്‍ ഉപയോഗിച്ചു
കൊണ്ട് വൈഫൈ കണക്ഷന്‍ ലഭ്യമാകുന്നതാണ് പദ്ധതി. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി ബി സുരേഷ്, വൈസ് പ്രസിഡന്റ് രാജ് മോഹന്‍, കേരളവിഷന്‍ ന്യൂസ് എം ഡി പ്രജേഷ് അച്ചാണ്ടി,മറ്റ് ജില്ലാ സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.