കടങ്ങോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തൃശൂര്‍ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ അറിയിച്ചു. വര്‍ഷക്കാലമായാല്‍ ആശുപത്രിയുടെ മുന്‍വശം വെള്ളവും ചെളിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതാകാറുണ്ട് . ഈ പ്രയാസം മറികടക്കുന്നതിനുവേണ്ടി ടൈല്‍ വിരിച്ച് വൃത്തിയാക്കുന്നതിനും, രോഗികളുടെ കൂടെയെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമുള്‍പ്പെടെയുള്ള സൗന്ദര്യവല്‍ക്കരണ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് ജലീല്‍ ആദൂര്‍ അറിയിച്ചു.
Home Bureaus Erumapetty കടങ്ങോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപ അനുവദിച്ചു