26.7 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Punnayurkulam മുസാബഖ ഇസ്ലാമിക് കലാസാഹിത്യ മത്സരം; പുന്നയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ ഓവറോള്‍ ചാമ്പ്യന്മാര്‍

മുസാബഖ ഇസ്ലാമിക് കലാസാഹിത്യ മത്സരം; പുന്നയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ ഓവറോള്‍ ചാമ്പ്യന്മാര്‍

22

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 18-ാമത് വടക്കേക്കാട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക് കലാസാഹിത്യ മത്സരത്തില്‍ നോര്‍ത്ത് പുന്നയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ ഓവറോള്‍ ചാമ്പ്യന്മാരായി. ചമ്മന്നൂര്‍ നൂറുല്‍ ഹുദ മദ്‌റസയില്‍ 4 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടത്തിയത്. മദ്‌റസ മാനേജ്‌മെന്റ് റെയ്ഞ്ച് സെക്രട്ടറി അറക്കല്‍അബ്ദുല്‍ ഗഫൂര്‍ പതാക ഉയര്‍ത്തി. 12 മദ്‌റസകളില്‍ നിന്നായി ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ 8 വിഭാഗങ്ങളിലായി 64 ഇനങ്ങളില്‍ മത്സരിച്ചു. മികച്ച പ്രകടനത്തിലൂടെ പുന്നയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ കിരീടം സ്വന്തമാക്കി. ഓവറോള്‍ രണ്ടാം സ്ഥാനം കുഴിങ്ങര നൂറു റഹ്‌മാന്‍ മദ്‌റസയും ഓവറോള്‍ മൂന്നാം സ്ഥാനം നൂറുല്‍ ഹുദ മദ്‌റസ ചമ്മന്നൂരും സ്വന്തമാക്കി. സമാപന സമ്മേളനം സമസ്ത മുദരിസ് സ്വാലിഹ് അന്‍വരി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് ഹസന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഫൈസല്‍ റഹ്‌മാനി വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുളള സമ്മാനദാനം റെയ്ഞ്ച് മാനേജ്‌മെന്റ് സെക്രട്ടറിയും ചെമ്മന്നൂര്‍ മഹല്ല് പ്രസിഡന്റുകൂടിയായ അറക്കല്‍ അബ്ദുല്‍ ഗഫൂര്‍, ചമ്മന്നൂര്‍ മഹല്ല് സെക്രട്ടറി ശഫീഖ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. റെയ്ഞ്ച് സെക്രട്ടറി നവാസ് റഹ്‌മാനി സ്വാഗതവും പ്രോഗ്രാം ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ ഹിഷാമി നന്ദിയും പറഞ്ഞു.

 

 

ADVERTISEMENT
error: Content is protected !!