ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും സംയുക്ത റെയ്ഡില്‍ 24 കിലോ കഞ്ചാവ് പിടികൂടി. തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് മൂന്ന് കറുത്ത ഷോള്‍ഡര്‍ ബാഗുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഒന്നാം നമ്പര്‍ ഫ്‌ലാറ്റ്‌ഫോമില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ബാഗുകളിലാക്കി കടത്തിയ കഞ്ചാവ് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.



