മറ്റം യുവധാര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ 27-ാം വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സൊസൈറ്റിയുടെ നിയുക്ത പ്രസിഡണ്ട് പി.വി. ലിസ്റ്റന്‍ ഉദ്ഘാടനം ചെയ്തു. മുന്‍പ്രസിഡണ്ട് സി.വി. അരുണ്‍ അധ്യക്ഷനായി. യുവധാര ആശ്രയ നിധി കണ്‍വീനര്‍ ടി. എ. പ്രിന്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടന സെക്രട്ടറി ആന്റു, പ്രോഗ്രം കണ്‍വീനര്‍ സി.ഒ. ലൂയിസ്ജില്‍സി പീറ്റര്‍, റീന തോമസ്, ഡെയ്‌സി ജെയ്‌സന്‍, എന്നിവര്‍ സംസാരിച്ചു. 5 വര്‍ഷക്കാലമായി മുടങ്ങാതെ തുടര്‍ന്നുപോരുന്ന, 10 ഓളം നിരാലംബരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ വീതം പെന്‍ഷന്‍ നല്‍കി ആശ്വാസമായ യുവധാരയുടെ ആശ്രയനിധി എന്ന അഭിമാന പദ്ധതിയുടെ കണ്‍വീനര്‍ ടി.എ.പ്രിന്‍സനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് അനുമോദിച്ചു.തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.