ഏവരെയും ചേര്‍ത്തു പിടിക്കുന്ന ഉള്‍കൊള്ളലിന്റെ രാഷ്ട്രീയം പുലര്‍ത്തിയതാണ് കെ എസ് നാരായണന്‍ നമ്പൂതിരി സര്‍വര്‍ക്കും പ്രിയങ്കരനായതെന്നു ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.ജയശങ്കര്‍. 19 വര്‍ഷക്കാലം വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എല്‍.എ. ആയിരുന്ന കെ.എസ്.നാരായണന്‍ നമ്പൂതിരിയുടെ ഇരുപത്തിയെട്ടാം അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം പെങ്ങാമുക്കില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെ.ജയശങ്കര്‍. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.എം.അലി അധ്യക്ഷത വഹിച്ചു. കെ.എന്‍.ശ്രീധരന്‍ നമ്പൂതിരിപ്പാട്, എം.എസ്. മണികണ്ഠന്‍, ബിജു ജോബ്, സുനില്‍ അരുവായി, സോണി സക്കറിയ, സി.സി.മോഹനന്‍ മാസ്റ്റര്‍ എം.പി.രാജന്‍, വിജയ ഗോപി, എന്നിവര്‍ സംസാരിച്ചു. കൊച്ചയ്പ്പു സക്കറിയ, ടി കെ മുഹമ്മദ് കുട്ടി, വി.വി.റെജി, സുബ്രു അയ്‌നൂര്‍, കെ വി മണികണ്ഠന്‍, കെ കെ ഇക്ബാല്‍, പ്രബി മൂലേപാട്,കെ എന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



