വേലൂര്‍ അര്‍ണോസ് പാതിരിയുടെ 294 ചരമവാര്‍ഷികത്തോടനുബന്ധിച്ച് അര്‍ണോസ് വസതിയില്‍ നടന്ന പുഷ്പാര്‍ച്ചന വികാരി ഫാദര്‍ ജയ്‌സണ്‍ തെക്കുംപുറം ഉദ്ഘാടനം ചെയ്തു. അര്‍നോസ് കലാകേന്ദ്ര പ്രസിഡന്റ് വിന്‍സെന്റ് പാടൂര്‍ ചാലക്കല്‍ അധ്യക്ഷത വഹിച്ചു. പി പി യേശുദാസ്, ഫാ ജോസ് തച്ചില്‍ എസ് ജെ, ഫാ ലോയിഡ് സി എം ഐ, ഫാദര്‍ ജോണ്‍ പേരാമംഗലം, ലീന ആന്റണി, ആന്റോ പനക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.



