ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുപ്പതാം ഓര്‍മ്മദിനം ആചരിച്ചു

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുപ്പതാം ഓര്‍മ്മദിനം ആചരിച്ചു. രാവിലെ ഏഴിന് പ്രഭാത പ്രാര്‍ത്ഥനക്ക് ശേഷം വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബാവായെ അനുസ്മരിച്ച് ധൂപ പ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പല്‍ എന്നിവ ഉണ്ടായി. ശ്രാദ്ധദിനാചരണത്തിന് വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍ , ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നല്‍കി

ADVERTISEMENT