പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്കും അന്നദാനവും ശനിയാഴ്ച്ച

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്കും അന്നദാനവും ശനിയാഴ്ച്ച നടക്കും. തുടര്‍ച്ചയായി 11-ാം വര്‍ഷമാണ് ജാതി – മത ഭേതമന്യേയുള്ള വിളക്കു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശവിളക്കു നടത്തുന്നത്്. ശനിയാഴ്ച്ച വൈകീട്ട് ചാലിശേരി മുലയംപറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദീപാരാധനക്കു ശേഷം പാലക്കൊമ്പെഴുന്നള്ളിപ്പ് ആരംഭിക്കും. ഉടുക്കുപാട്ടിന്റെയും താലമേന്തിയ മാളികപ്പുറങ്ങടേയും അകമ്പടിയോടെയുള്ള പാലക്കൊമ്പെഴുന്നെള്ളിപ്പ് വിളക്കുപന്തലില്‍ സമാപിക്കും. അന്നദാനവും ഉണ്ടാകും. തുടര്‍ന്ന് പന്തലില്‍ വിളക്കുപാട്ട്, തിരിയുഴിച്ചില്‍, വെട്ട് – തട, കനലാട്ടം എന്നിവ നടക്കും. മരത്തംകോട് മാഠാധിപതിയായിരുന്ന ജോതിപ്രകാശിന്റെ മകനും സംഘവുമാണ് വിളക്കുയോഗക്കാര്‍.

ADVERTISEMENT
Malaya Image 1

Post 3 Image