കുട്ടികളുടെ ഹരിതസഭ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ചേര്‍ന്നു

വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ കുട്ടികളുടെ ഹരിതസഭ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി റഷീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഫ്രെഡി മാലിന്യമുക്ത നവ കേരളവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍എ വി രഘുനാഥന്‍ , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രബീന സത്യന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍, ഹരിത കര്‍മ്മ സേന കോഡിനേറ്റര്‍, സിഡിഎസ് മെമ്പര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി കൊണ്ടുവന്ന മാലിന്യമുക്ത നവ കേരളവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോക്യുമെന്റേഷന്‍ വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഹരിത സഭയില്‍ പങ്കെടുത്ത എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ADVERTISEMENT
Malaya Image 1

Post 3 Image