ഹോട്ടലിൽ നിന്നുള്ള മാലിന്യം ഓപ്പൺ ടാങ്കിലേക്ക് ഒഴുക്കി ; ആരോഗ്യവകുപ്പിന് പരാതി നല്‍കി

ദുര്‍ഗന്ധം വമിക്കുന്ന ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി.താഴത്തെ അക്കിക്കാവിലുള്ള ഹോട്ടലില്‍ നിന്നുമുള്ള മാലിന്യം ഹോട്ടലിന്നു സമീപത്തു തന്നെയുള്ള ഓപ്പണ്‍ ടാങ്കിലേക്ക് തുറന്നു വിട്ടതില്‍ സമീപത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ആരോഗ്യ വകുപ്പിന് പരാതി നല്‍കി . അതീവ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ ജലമാണ് ഹോട്ടലധികൃതര്‍ ഒഴുക്കി വിടുന്നത് . സാംക്രമിക രോഗങ്ങള്‍ പകരുന്ന ഘട്ടത്തില്‍ ഇത്തരത്തിലുള്ള നടപടിക്കെതിരെ പഞ്ചായത്തും ഹെല്‍ത്തും ഉടന്‍ നടപടിയെടുക്കണമെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീബ പറഞ്ഞു. ഹോട്ടലിന്റെ പിറകുവശത്തെ പറമ്പിലും മലിന ജലം ടാങ്കുകളില്‍ കെട്ടി നില്‍ക്കുന്നതായും പരാതിയില്‍ പറയുന്നു.

ADVERTISEMENT