മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ 44-മത് ആശുപത്രി ദിനം ആചരിച്ചു

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ 44-മത് ആശുപത്രി ദിനം ആചരിച്ചു. എക്‌സ്യുബെറന്‍സ് ടു കെ 25 എന്ന പേരിട്ട പരിപാടിയില്‍ ആശുപത്രി സെക്രട്ടറി കെ. പി. സേക്‌സണ്‍ അധ്യക്ഷത വഹിച്ചു. ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോ. സൂസന്ന മാത്യു, എഡിന്‍ മ്പര്‍ഗ് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിയില്‍ നിന്ന് എം ആര്‍ സി എസ് ബിരുദം നേടിയ ഡോ. പ്രദീപ് വര്‍ഗീസ് കോശി,ഡോ. അഖില്‍ പോള്‍, മോളികുലര്‍,ഡോ. ബാബു മാത്യൂസ് എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കലാപരിപാടികളും ഗാനമേളയും ഉണ്ടായി.

ADVERTISEMENT