മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ 58-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും, യാത്രയയപ്പ് സമ്മേളനവും നടന്നു. സ്കൂള്‍ അങ്കണത്തില്‍ നടന്ന വാര്‍ഷികാഘോഷം ജില്ലാപഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പി.സജീപ്, അധ്യക്ഷനായി. ഈ അധ്യായന വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നിന്ന് വിരമിക്കുന്ന ചിത്രകല അധ്യാപകന് സി.ടി. ജോണ്സണ്, ഓഫീസ് ജീവനക്കാരന് പി.ടി. ജെയ്സണ്‍ എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആദരിച്ചു.



