എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ വീടിന്റെ ടെറസിന്റെ ഗോവണിയില്‍ നിന്ന് വീണ് 65കാരന് മരിച്ചു. കാങ്കലാത്ത് വീട്ടില്‍ ചന്ദ്രനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ടറസില്‍ നിന്ന് കൈവരിയില്ലാത്ത ഗോവണിയിലൂടെ ഇറങ്ങുന്നതിനിടയില്‍ താഴെയ്ക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു. അപസ്മാര രോഗിയാണ് ചന്ദ്രന്. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ചന്ദ്രനും ഭാര്യ ജയയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ജയ രാവിലെ ജോലിക്ക് പോയതായിരുന്നു. ചന്ദ്രന് രാവിലെ ടറസിന് മുകളില്‍ നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. നാട്ടുകാരാണ് താഴെ വീണ് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹം മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എരുമപ്പെട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



