7 ലക്ഷത്തോളം രൂപ ചെലവിട്ടു നവീകരിച്ച കെട്ടിടത്തില്‍ തിപ്പിലിശ്ശേരി മൃഗാശുപത്രി വീണ്ടും പ്രവര്‍ത്തനം തുടങ്ങും. ശനിയാഴ്ച്ച രാവിലെ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 8 മാസത്തിനു ശേഷമാണു മൃഗാശുപത്രി വീണ്ടും സജീവമാകുന്നത്. നവീകരണത്തിനു വേണ്ടി കെട്ടിടം പൊളിച്ചതോടെ മൃഗങ്ങളെ കെട്ടാനുള്ള സൗകര്യം ഇല്ലാതെ 2 കട മുറികള്‍ വാടകയ്ക്ക് എടുത്തായിരുന്നു പ്രവര്‍ത്തനം.കെട്ടിടത്തിന്റെ ചോര്‍ച്ച അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും പ്ലമിങും വൈദ്യുതീകരണവും പൂര്‍ത്തിയാക്കാത്തതായിരുന്നു പ്രവര്‍ത്തനം വൈകിയതിനു കാരണം.
ADVERTISEMENT