പെരുമ്പിലാവ് അറയ്ക്കലില്‍ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസ്സുകാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കല്‍ സ്വദേശി വേങ്ങാട്ട് പറമ്പില്‍ വീട്ടില്‍ അജിതന്റെ മകന്‍ 15 വയസ്സുള്ള അതുല്‍ കൃഷ്ണയാണ് മരിച്ചത്. കുന്നംകുളം മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച അതുല്‍ കൃഷ്ണ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകന്‍ 18 വയസ്സുള്ള ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച്ച രാവിലെ 7.15 നായിരുന്നു അപകടം. പെരുമ്പിലാവ് ഭാഗത്ത് നിന്ന് ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിര്‍ശയില്‍ വരികയായിരുന്ന ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ADVERTISEMENT