14കാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മുന്‍ മദ്രസ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചരലക്ഷം രൂപയും പിഴ

14 വയസ്സ് പ്രായമുള്ള ബാലനെ പള്ളിയിലെ മത അധ്യാപകനായിരുന്ന പ്രതി ആ ബന്ധത്തിന്റെ പേരില്‍ മതപഠനം നടത്തുന്ന സ്ഥലത്തെത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. കോഴിക്കോട് പന്നിയങ്കര വില്ലേജ് ചക്കും കടവ് ദേശത്ത് മമ്മദ് ഹാജി പറമ്പ് വീട്ടില്‍ ഷമ്മോന്‍ മകന്‍ മുഹമ്മദ് നജ്മുദ്ദീന്‍(26)നെയാണ് ചാവക്കാട് അതിവേഗ പോക്‌സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2023 മാര്‍ച്ച്, ഏപ്രില്‍ മാസ്ങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രഥമ വിസ്താരത്തിനുശേഷം കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായി ബാലനും വീട്ടുകാരും മൊഴിമാറ്റി പറഞ്ഞെങ്കിലും കോടതി , തെളിവ് വിലയിരുത്തി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പ്രസീത ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ. ബിപിന്‍ ബി. നായര്‍ കേസ് രജിസ്റ്റര്‍ ചെയ്തു ആദ്യാന്വേഷണം നടത്തി ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണു ഗോപാല്‍ തുടര്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സിജു മുട്ടത്ത്, അഡ്വ.നിഷ സി. എന്നിവര്‍ ഹാജരായി. സിപിഒമാരായ സിന്ധു, പ്രസീത എന്നിവര്‍ കോടതി നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image