സ്വകാര്യ ബസ്സുകളുടെ മത്സരഓട്ടവും അമിതവേഗതയും ; ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

 

സ്വകാര്യ ബസ്സുകളുടെ മത്സരഓട്ടത്തിന്റെയും അമിതവേഗതയുടെയും പശ്ചാത്തലത്തില്‍ ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടി ജോസ്, മോട്ടോര്‍ വാഹന വകുപ്പ് ഗുരുവായൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യു, കുന്നംകുളം പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്മിത, കുന്നംകുളം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദീന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു, പഞ്ചായത്ത് സെക്രട്ടറി കെ ഇ,ഉണ്ണി, പഞ്ചായത്ത് അംഗങ്ങള്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാര്‍, വ്യാപാരി പ്രതിനിധികള്‍,ഓട്ടോ ലൈറ്റ് ആന്‍ഡ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍, ബസ് ഓണേഴ്‌സ് ഭാരവാഹികള്‍, എന്നിവര്‍ യോഗത്തില്‍
പങ്കെടുത്തു. ചര്‍ച്ചകളെ തുടര്‍ന്ന് പ്രധാന തീരുമാനങ്ങള്‍ എടുത്താണ് യോഗം അവസാനിപ്പിച്ചത്.

ADVERTISEMENT
Malaya Image 1

Post 3 Image