സ്വച്ഛതാ ഹി സേവ-2024 ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് ബസ്റ്റാന്‍ഡ് പരിസരം ശുചീകരിച്ചു

 

സ്വച്ഛതാ ഹി സേവ-2024 ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയും ചാവക്കാട് കാത്തലിക് സിറിയന്‍ ബാങ്കും സംയുക്തമായി ബസ്റ്റാന്‍ഡ് പരിസരം ശുചീകരിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു.വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് അന്‍വര്‍ എ.വി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ, കാത്തലിക് സിറിയന്‍ ബാങ്ക് മാനേജര്‍ ഉണ്ണികൃഷ്ണന്‍, നഗരസഭാ സെക്രട്ടറി ആകാശ് എം.എസ്. , ക്ലീന്‍ സിറ്റി മാനേജര്‍ വി.ദിലീപ്, വാര്‍ഡ് കൗണ്‍സിലര്‍ ഷാനവാസ് കെ.വി., മറ്റു നഗരസഭ കൗണ്‍സിലര്‍മാര്‍, സീനിയര്‍ പബ്ലിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആസിയ, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ഷമീര്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, ഹരികൃഷ്ണന്‍ , സോണിയ, ശുചിത്വ മിഷന്‍ യങ് പ്രോഫഷണല്‍ രശ്മി, നഗരസഭ ഉദ്യോഗസ്ഥര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image