കുന്നംകുളം താലൂക്ക് ആശുപത്രി മള്‍ട്ടി സെപഷ്യാലിറ്റി ബ്ലോക്ക് കെട്ടിടം കോണ്‍ക്രീറ്റിങ് ആരംഭിച്ചു

നിര്‍മ്മാണ പുരോഗതി എ സി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ച് വിലയിരുത്തി. കുന്നംകുളം താലൂക്ക് ആശുപത്രി മള്‍ട്ടി സെപഷ്യാലിറ്റി ബ്ലോക്ക് കെട്ടിടം കോണ്‍ക്രീറ്റിങ്ങ് ബുധനാഴ്ച രാവിലെയാണ് തുടങ്ങിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി എം സുരേഷ്, റ്റി സോമശേഖരന്‍, പ്രിയ സജീഷ്, വാര്‍ഡ് കൗണ്‍സിലര്‍ ലബീബ് ഹസ്സന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠന്‍, ഇന്‍കെല്‍, ഊരാളുങ്കല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ എം.എല്‍.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കിഫ്ബി ഫണ്ടില്‍ നിന്നും 76.50 കോടി രൂപ വിനിയോഗിച്ചാണ് താലൂക്ക് ആശുപത്രി മള്‍ട്ടി സ്പേഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. 1888 ലാണ് കുന്നംകുളം ഗവ. ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ലോവര്‍ ഗ്രൗണ്ട് ഉള്‍പ്പെടെ ഏഴു നിലകളിലായി 145032 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. 22 ഐ സി യു ബെഡ് ഉള്‍പ്പെടെ ആകെ 112 ബെഡുകളാണ് സജ്ജീകരിക്കുന്നത്. 1.35 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണിയും 100 കെ എല്‍ ഡി ശേഷിയുള്ള എസ് ടി പിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോവര്‍ ഗ്രൗണ്ട് നിലയില്‍ സ്റ്റോര്‍, സര്‍വീസ്, മോര്‍ച്ചറി ഫയര്‍ പമ്പ് റൂം, ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന്‍, എന്നിവയും ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന്‍, കാഷ്വാലിറ്റി, എക്സ്-റേ, സി ടി അള്‍ട്രാസൗണ്ട്, മാമോഗ്രാം എന്നീ ഡയഗണോസ്റ്റിക് റൂമുകളും ഒരുക്കും.

ADVERTISEMENT
Malaya Image 1

Post 3 Image