കൃഷ്ണ -രാധാ-ഗോപികമാരുടെ നൃത്തച്ചുവടുകള്‍ തിരുപ്പതി ദേവസ്ഥാനത്തേക്ക്

 

ജന്മാഷ്ടമി സുദിനത്തില്‍ ഗുരുപവനപുരിയെ അമ്പാടിയാക്കി മാറ്റിയ ഉറിയടി, ഗോപികാനൃത്തം, രാധാമാധവനൃത്തം, മയൂരനൃത്തം എന്നിവയാണ് തിരുപ്പതി ബ്രഹ്‌മോത്സവത്തിലെ സവിശേഷമായ ഗരുഡസേവാദിനത്തിലാണ് അരങ്ങേറുന്നത്. ഇതോടൊപ്പം തിരുവാതിരകളിയും മോഹിനിയാട്ടവും അവതരിപ്പിക്കും. ഇതിനായി 3 ബസുകളില്‍ നൂറ്റിമുപ്പതോളം പേര്‍ ഒക്ടോബര്‍ 5ന് സന്ധ്യക്ക് ഗുരുവായൂരപ്പന്റെ ദീപാരാധനക്ക് ശേഷം തിരുപ്പതിയിലേക്ക് പുറപ്പെടും. കേരളത്തെ പ്രതിനിധീകരിച്ച് തിരുപ്പതി ബ്രഹ്‌മോത്സവത്തില്‍ പങ്കെടുക്കുന്ന ഈ സംഘത്തിനുള്ള യാത്ര, താമസം, ദര്‍ശനം, ഭക്ഷണം, പരിപാടികളുടെ ഏകോപനം എന്നിവ നിര്‍വഹിക്കുന്നത് തിരുപ്പതി ദേവസ്വത്തിനു കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ശ്രീ ശ്രീനിവാസസേവാ ട്രസ്റ്റാണ്. ഇതിനുളള ഒരുക്കങ്ങള്‍ ട്രസ്റ്റി അംഗങ്ങളായ കെ. ആര്‍. ദേവദാസ്, എസ്. കെ. മീനാക്ഷി, വിനോദ് ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഗോപികാനൃത്തത്തിന് സുനില്‍കുമാര്‍ ഒരുമനയൂരും, ഉറിയടിക്ക് ഉത്തര രാജീവും, രാധാമാധവനൃത്തത്തിന് കലാക്ഷേത്ര മീര സുധനും പരിശീലനം നല്‍കും.

ADVERTISEMENT
Malaya Image 1

Post 3 Image