പുന്നയൂര്‍ക്കുളം ചെറായി കുട്ടാടന്‍ പാടശേഖരത്തിനു സമീപത്തെ തോട്ടില്‍ 71കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. എരമംഗലം ചേന്നമംഗലം സ്‌കൂളിനു പെരുമുടിശ്ശേരി ബാലന്‍ ആണ് മരിച്ചത്. നേരത്തെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തെ ശനി ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നു കാണാതായിരുന്നു. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. പോക്കറ്റ് ഡയറിയിലെ ഫോണ്‍ നമ്പറുകളില്‍ വിളിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. വടക്കേകാട് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ശ്രീമതി ഭാര്യയും, സജയന്‍, സബിത, സജിത എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം നടത്തി.