ഹരിത കര്‍മ സേന യൂസര്‍ഫീയില്‍ ജില്ലക്ക് അഭിമാനമായി ചാവക്കാട് നഗരസഭയിലെ 9-ാം വാര്‍ഡ്

ഹരിത കര്‍മ സേന യൂസര്‍ഫീയില്‍ ജില്ലക്ക് അഭിമാനമായി ചാവക്കാട് നഗരസഭയിലെ 9-ാം വാര്‍ഡ്. ഒരു വര്‍ഷം നിരന്തരമായി 100 ശതമാനം യൂസര്‍ഫീയാണ് വാര്‍ഡ് കൈവരിച്ചത്. ഈ നേട്ടം കൈവരിക്കാന്‍, കുട്ടികള്‍ക്കായി ചിത്രരചനാമത്സരം, കുടുംബങ്ങള്‍ക്കായി ഹരിതഗൃഹംപദ്ധതി, പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനത്തിനായി സൗജന്യ തുണിസഞ്ചിവിതരണം, സ്‌നേഹാരാമം പദ്ധതി, മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താന്‍ സി.സിടി.വി ക്യാമറ നിരീക്ഷണം, തുടങ്ങിയ പദ്ധതികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് നേട്ടം കൈവരിച്ചത്. വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഹരിതഭവന സര്‍ട്ടിഫിക്കറ്റ് നല്‍കി പരിപാടി,
നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്  ഉദ്ഘാടനം ചെയ്തു. മുഴുവന്‍ ഹരിതകര്‍മ്മസേനയ്ക്ക് ആദരവും വാര്‍ഡിലെ കുടുംബശ്രീ ആദരവും നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി സത്താര്‍ അദ്ധ്യക്ഷതവഹിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ ദിലീപ്, ഫിറോസ് തൈപറമ്പില്‍, വൈശാഖ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image