കറുകമാട് എട്ടാം വാര്‍ഡിലെ വികസന മുരടിപ്പിനെതിരെ സി പി ഐ എം കറുകമാട് സെന്ററില്‍ പ്രതിഷേധ ജ്വാല നടത്തി. കറുകമാട് ബ്രാഞ്ച് ഓഫീസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ സമരം സി പി ഐ എം ഏരിയ കമ്മിറ്റി അംഗം എ എച്ച് അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഇ.സി. അര്‍ജുനന്‍ അധ്യക്ഷത വഹിച്ചു. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച വാട്ടര്‍ ടാങ്കില്‍ നിന്നും കുടിവെള്ളം വിതരണം ചെയ്യുക, പഞ്ചായത്ത് റോഡുകള്‍ ഗതാഗത യോഗ്യമാക്കുക, വനിതാ ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
പ്രതിഷേധ ജ്വാലയും തെളിയിച്ചു.
ADVERTISEMENT