ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി

 

സംസ്ഥാന സര്‍ക്കാരിന്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് അന്‍വര്‍ എ.വി., കൗണ്‍സിലര്‍ എം.ആര്‍.രാധാകൃഷ്ണന്‍, നഗരസഭ കൗണ്‍സിലര്‍ സത്താര്‍ കെ.വി., നഗരസഭ ജനറല്‍ വിഭാഗം സൂപ്രണ്ട് രേഖ പി.വി. എന്നിവര്‍ സംസാരിച്ചു. നഗരസഭാ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ഷമീര്‍ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ സ്വാഗതവും, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സംഗീത എ.വി. നന്ദിയും പറഞ്ഞു.