അരിയന്നൂരില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് യാത്രികന് പരിക്ക്

 

കേച്ചേരി സ്വദേശി കൊണ്ടരാം വളപ്പില്‍ രാഹുലിനാണ് സാരമായി പരിക്കേറ്റത്. ഇടതുകാലിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുലിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് അരിയന്നൂര്‍ മൈത്രി കല്യാണമണ്ഡപത്തിന് സമീപത്ത് റോഡരിയില്‍ നില്‍ക്കുന്ന മരത്തില്‍ ചൂണ്ടല്‍, കേച്ചേരി സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വാഹനം ഓടിച്ചിരുന്ന യുവാവിന്റെയും രാഹുലിന്റെയും തലയിടിച്ചതിനെ തുടര്‍ന്ന് മുന്‍വശത്തെ ചില്ല് തകര്‍ന്നു. കൂടാതെ രണ്ട് എയര്‍ ബാഗുകളും പൊട്ടി പുറത്ത് വരികയും ചെയ്തു. ഗുരുവായൂര്‍ ഭാഗത്ത് നിന്ന് ചൂണ്ടല്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍, എതിര്‍ ദിശയില്‍ നിന്നെത്തിയ ബൈക്ക് പെട്ടെന്ന് വെട്ടിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. ഗുരുവായൂര്‍ പോലീസ് അപകട സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.*

ADVERTISEMENT
Malaya Image 1

Post 3 Image