ഞായറാഴ്ച്ച കാലത്ത് 9.30ന് ധ്വജാരോഹണവും, വി.ജെ.ഹരികൃഷ്ണന്‍ പ്രാര്‍ത്ഥന ഗീതം ആലപിച്ചുമാണ് പരിപാടികള്‍ക്ക് തുടക്കമായത്. ടി.അശോകന്‍ അദ്ധ്യക്ഷത വഹിച്ച യോഗം ജയപ്രകാശ് ഉദ്ഘാടനവും ചെയ്തു. ബാലഗോകുലം ഉത്തരകേരളാ പൊതുകാര്യദര്‍ശി സത്യന്‍ മാസ്റ്റര്‍, പി ആര്‍ സൂരജ്, സീനാ സുരേഷ് എന്നിവര്‍ സംസാരിച്ചു. ബാബു അയോദ്ധ്യ, എ .വി രഞ്ജിത്ത് ,ഷമ്മി പനയ്ക്കല്‍, കെ.എം പ്രകാശന്‍ , പി.എന്‍ മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പ്രാര്‍ത്ഥന ജയപ്രകാശിനെയും, പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത ശാസ്ത്ര ശര്‍മ്മന്‍ജിയെയും ആദരിച്ചു. മധു കുഴിങ്ങര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫ്‌ളവേഴ്‌സ് സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രാര്‍ത്ഥനയാലപിച്ചു.
ADVERTISEMENT