പോര്‍ക്കുളം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലിന് വന്‍ വിജയം

 

സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ മല്‍സര രംഗത്തുണ്ടായിരുന്നു. 2000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് പാനല്‍ ജയിച്ചത്. വി.ആര്‍.അനില്‍ദാസ്, സി.എം.അബ്ദുള്ളകുട്ടി, ടി.കെ.അഷ്‌റഫ്, വി.ഗിരീഷ്, വി.വി.ബാലചന്ദ്രന്‍, എന്‍.എ.സുഗതന്‍, ഹരിദാസന്‍ കൊട്ടാരപ്പാട്ട്, മിനി ഗ്രിഗറി, കെ.ഷൈലജ, കെ.പി.ജയപ്രകാശ്, ജിനിത് ജോണ്‍, കെ.എസ്.ശ്രേയ, കെ.രാധാകൃഷ്ണന്‍ എന്നിവരാണ് ജയിച്ചത്. വിജയികളുമായ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. വേദക്കാട് ഊട്ടുപുരയില്‍ നിന്ന് ആരംഭിച്ച പ്രകടനം പാറേമ്പാടം ബാങ്കിന് മുന്നില്‍ സമാപിച്ചു.ആഹ്ലാദ പ്രകടനത്തിന് പോര്‍ക്കുളം മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന്‍ വി വി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് കെ കെ മോഹന്‍ റോയ്, രാധാകൃഷ്ണ മാസ്റ്റര്‍, കെ.എ. ജ്യോതിഷ്, കെ ബി തമ്പി മാസ്റ്റര്‍, ജയപ്രകാശ് കെ.പി., പി.പ്രവീണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image