മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ നവതി വര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന നവതി വിത്ത് സീനിയേഴ്സ് -മുതിര്‍ന്ന വ്യക്തികളുടെ സ്‌നേഹസംഗമം വേറിട്ട അനുഭവമായി. വികാരി.ഫാ.സക്കറിയ കൊള്ളന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ വികാരിയും കുന്നംകുളം ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനുമായ ഫാ.ജോര്‍ജ്ജ് ചീരന്‍ ഉദ്ഘാടനം ചെയ്തു. ഇടവകയിലെ മുതിര്‍ന്ന വ്യക്തികളുടെ കലാപരിപാടികള്‍, അനുഭവങ്ങള്‍ പങ്കുവെക്കല്‍, മുതിര്‍ന്ന വ്യക്തികളെ ആദരിക്കല്‍ എന്നിവ നടന്നു. സംഘാടക സമിതി ചെയര്‍മാന്‍ വികാരി ഫാ.സക്കറിയ കൊള്ളന്നൂര്‍, വൈസ് ചെയര്‍മാനും കൈസ്ഥാനിയുമായ സി.എസ്സ്.തോമസ്, കണ്‍വീനര്‍ സെക്രട്ടറി ജിയോ.കെ. വില്‍സന്‍, ജനറല്‍ കണ്‍വീനര്‍ സാംസണ്‍ സി.കെ, ജോയിന്റ് കണ്‍വീനര്‍ സി.കെ.അബി, പ്രോഗ്രാം കണ്‍വീനര്‍ റീജ രാജു, നവതി വര്‍ഷ പ്രോഗ്രാം കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ നവതി വിത്ത് സീനിയേഴ്സ് സ്‌നേഹസംഗമം ഒരുക്കി
ADVERTISEMENT