ആതുരസേവന രംഗത്ത് കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി കര്‍മ്മനിരതനായി രോഗികള്‍ക്ക് സാന്ത്വനമായിരുന്ന ആലുവ തേനുങ്കല്‍ പത്മശ്രീ പ്രൊഫസര്‍ ഡോ. ടി.പി.ജെക്കബിന്റെ സംസ്‌ക്കാരം നടത്തി.2014 ല്‍ രാജ്യം പത്മശ്രീ നല്‍കി ഡോക്ടറെ ആദരിച്ചിരുന്നു.വെള്ളിയാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നുഅന്ത്യം. മൃതദ്ദേഹം ഞായറാഴ്ച രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തി.എറണാകുളം മലേക്കുരിശ് ദയറായില്‍ പൊതുദര്‍ശനത്തിനെത്തിച്ച മൃതേദേഹത്തില്‍ നാനാതുറകളിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.മലങ്കര യാക്കോബായ സഭയുടെ മെത്രാപ്പോലീത്ത ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ് , പാത്രിയാര്‍ക്കീസ് ബാവയുടെ മുന്‍ മലങ്കര സെക്രട്ടറി തോമസ് മാര്‍ തീമത്തിയോസ് , മലേകുരിശ് ദയറാധിപന്‍ കുര്യാക്കോസ് മോര്‍ ദിയസ്‌കോറോസ് , മഞ്ഞനിക്കര ദയറാധിപന്‍ ഗീവര്‍ഗ്ഗീസ് മോര്‍ അത്തനാസിയോസ് , മാത്യൂസ് മോര്‍ അന്തീമോസ് എന്നീ മെത്രാപ്പോലീത്തന്മാരും നിരവധി വൈദീകരും സഹ കാര്‍മ്മികത്വം വഹിച്ചു.ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശു ദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ അനുശോചനം തോമസ് മോര്‍ തീമത്തിയോസ് വായിച്ചു.അന്ത്യോഖ്യാ മലങ്കര ബന്ധം കാത്ത് സൂക്ഷിക്കുവാന്‍ ഡോക്ടര്‍ ടി.പി. ജെക്കബും കുടുംബവും സഭക്ക് ചെയ്ത സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
മുന്‍ എം.എല്‍. എ സാജു പോള്‍ , അങ്കമാലി ഭദ്രാസന മുന്‍ സെക്രട്ടറി ഫാ വര്‍ഗ്ഗീസ് കല്ലപ്പാറ, സഭാ ഭാരവഹികള്‍ , വൈദീകര്‍ , സിസ്റ്റേഴ്‌സ് മാര്‍ , സംസ്‌കാരിക – സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.ഭാര്യ ചാലിശേരി മേക്കാട്ടുകുളം കുടുംബാംഗമായതിനാല്‍ ഡോക്ടര്‍ കുന്നംകുളവുമായി അടുത്ത സ്‌നേഹ ബന്ധം പുലര്‍ത്തിയിരുന്നു.