കൂറ്റനാട് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം സഹയാത്ര ഭരണസമിതി അംഗം കെ.എന്‍.ദിജി നിര്‍വ്വഹിച്ചു.ശാരീരിക ബുദ്ധിമുട്ടകള്‍കൊണ്ടും അപകടത്തില്‍ പ്പെട്ട് ശരീരം തളര്‍ന്നവര്‍ക്കും സൗജന്യ കിടത്തി ചികിത്സ നല്‍കാനുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. നാട്ടുകാര്‍, അഭ്യുദയകാംക്ഷികള്‍, പ്രവാസി സംഘടനകള്‍, പൂരാഘോഷ കമ്മിറ്റികള്‍, പ്രാദേശിക കൂട്ടായ്മകള്‍,വാട്‌സ് ആപ് ഗ്രൂപ്പുകള്‍, ഫ്‌ലോറിങ്ങ് – പെയിന്റിംഗ് തൊഴിലാളികള്‍, സി എസ് എ ടൂര്‍ണമെന്റ് കമ്മിറ്റി തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തികളുടേയും സംഘടനകളുടേയും പിന്തുണയിലാണ് പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.