27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam സിപിഎം പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം നടത്തി

സിപിഎം പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം നടത്തി

49

സിപിഎം  നോര്‍ത്ത് ലോക്കല്‍ സമ്മേളനം നടത്തി. അകലാട് അല്‍സാക്കി മെഹന്ദി ഗാര്‍ഡനില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ല കമ്മറ്റി അംഗം ടി.വി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. അക്ബര്‍ എംഎല്‍എ, ഏരിയ സെക്രട്ടറി ടി.ടി.ശിവദാസന്‍, എം.ആര്‍. രാധാകൃഷ്ണന്‍, ഷീജ പ്രശാന്ത്, എ.എച്ച്. അക്ബര്‍, ടി.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറിയായി വീണ്ടും വി.സമീര്‍ ഉള്‍പ്പെടെ 13 അംഗ ലോക്കല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ബുധനാഴ്ച്ച വൈകീട്ട് എടക്കര മിനി സെന്ററില്‍ നിന്ന് വാദ്യ മേളത്തിന്റെ അകമ്പടിയോടുകൂടി റെഡ് വളണ്ടിയര്‍ മാര്‍ച്ചിനു ശഷം നടന്ന പൊതു സമ്മേളനം സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ വി.സമീര്‍ അധ്യക്ഷത വഹിച്ചു. സി. ജംഷീദ് അലി മുഖ്യപ്രഭാഷണം നടത്തി.

ADVERTISEMENT
error: Content is protected !!