എന്‍.സി.സി ദിനാചരണത്തിന്റെ ഭാഗമായി പൊതിച്ചോറുകള്‍ വിതരണം ചെയ്തു

പഴഞ്ഞി മാര്‍ ഡയനീഷ്യസ് കോളേജ് എന്‍.സി.സി – എസ്.ഡി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 76-ാമത് എന്‍.സി.സി ദിനാചരണത്തിന്റ ഭാഗമായി ഒരു കരുണയുടെ കൈത്താങ്ങ് എന്ന പേരില്‍ പൊതിച്ചോര്‍ വിതരണം സംഘടിപ്പിച്ചു. ഡോ.ബെന്‍സന്‍ സി.സി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.റെജ്‌മോന്‍ എന്നിവര്‍ സംസാരിച്ചു. കുന്നംകുളത്ത് റോഡരികില്‍ താമസിക്കുന്നവര്‍ക്കും വിശന്നിരുന്നവര്‍ക്കും മേജര്‍ സ്‌റ്റൈജു, അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ ഡോ.ബെന്‍സന്‍ സി.സി, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അഭിനവ് കെ.പി തുടങ്ങിയവരുടെ നേതൃത്വത്തില്‍ എഴുപതോളം പൊതിച്ചോര്‍ വിതരണം ചെയ്തു.

ADVERTISEMENT