കുറുക്കന്‍പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചാവക്കാട് സ്വദേശിക്ക് പരിക്ക്

കുന്നംകുളം കുറുക്കന്‍പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചാവക്കാട് സ്വദേശിക്ക് പരിക്കേറ്റു. ചാവക്കാട് പുന്ന സ്വദേശി മനീഷ്(23) നാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT