വേലൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

വേലൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 3 വരെ വേലൂര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും, ആര്‍.എസ്.ആര്‍.വി എച്.എസ്.എസ് അങ്കണത്തിലുമായാണ് കേരളോത്സവം നടക്കുന്നത്. വിവിധ ക്ലബുകളുടെ സഹകരണത്തോടെ ഇ വര്‍ഷം അതിവിപുലമായ രീതിയിലാണ് കേരളോത്സവം നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി .എഫ് .ജോയ്, ചൊവ്വന്നൂര്‍ ബ്ലോക് മെമ്പര്‍ സപ്ന റഫീദ്, പഞ്ചായത്ത് മെമ്പര്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറി, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

 

ADVERTISEMENT