കടവല്ലൂര്‍ പാതയോരത്ത് ശുചിമുറി മാലിന്യത്തിനു പുറമെ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികളും തള്ളിയ നിലയില്‍ കണ്ടെത്തി

കടവല്ലൂര്‍ പാതയോരത്ത് ശുചിമുറി മാലിന്യത്തിനു പുറമെ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികളും തള്ളിയ നിലയില്‍ കണ്ടെത്തി. 200 ലധികം ഒഴിഞ്ഞ മദ്യക്കുപ്പികളാണ് ചാക്കുകളിലും മറ്റുമായി തള്ളിയിട്ടുള്ളത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കടവല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഹേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി എന്നിവര്‍ സ്ഥലത്തെത്തി. മാഹിയില്‍ നിന്നും കടത്തി കൊണ്ടുവന്ന മദ്യത്തിന്റെ കുപ്പികളാണെന്ന് കണ്ടെത്തി. നിക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു. ചൂരിങ്ങിയ വിലയില്‍ മാഹിയില്‍ നിന്നും മദ്യമെത്തിച്ച് അനധികൃത മദ്യവില്‍പ്പന്ന നടത്തുന്നവരാകാം കുപ്പികള്‍ ഉപേക്ഷിച്ചിരിക്കുന്നത് എന്നാണ് നിഗമനം. ഇവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു

ADVERTISEMENT