പൂര്‍വ്വസൂരികളായ പണ്ഡിത മഹത്തുക്കളെയും ആത്മീയ നേതാക്കളെയും ആദരിക്കുകയും അവര്‍ കാണിച്ചുതന്ന ഋജുവായ മാര്‍ഗം പിന്‍പറ്റി ജീവിതം സംശുദ്ധമാക്കുകയും ചെയ്യല്‍ വിശ്വാസികളുടെ ബാധ്യതയാണെന്ന് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി പ്രസ്താവിച്ചു. കുന്നംകുളം റെയ്ഞ്ച് സുന്നി ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റി വെള്ളറക്കാട് മനപ്പടിയില്‍ സംഘടിപ്പിച്ച താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസ് മുബാറക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദലി സഅ്ദി അധ്യക്ഷതവഹിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മമ്പുറം ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ്.എം.കെ തങ്ങള്‍ മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കി. സയ്യിദ് തഖ്യുദ്ധീന്‍ ജീലാനി തങ്ങള്‍ സമാപന ദുആക്ക് നേതൃത്വം നല്‍കി. റെയിഞ്ച് സെക്രട്ടറി സൈനുദ്ദീന്‍ സഖാഫി,മഷ്ഹൂദ് അഷറഫി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ജമാല്‍ ഹാജി തലക്കോട്ടുകര,റസാക്ക് ഹാജി തലക്കോട്ടുകര, അബൂബക്കര്‍ ഹാജി വെള്ളറക്കാട്,കമ്മുകുട്ടി ഹാജി ചിറമനേങ്ങാട്, ഉണ്ണീന്‍ കുട്ടി സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
വെള്ളറക്കാട് താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസ് മുബാറക്ക് ഉദ്ഘാടനം ചെയ്തു
ADVERTISEMENT