രണ്ട് ദിവസങ്ങളിലായി നടന്ന സി.പി.ഐ.എം. കണ്ടാണശ്ശേരി ലോക്കല്‍ സമ്മേളനം റെഡ് വളണ്ടിയര്‍ മാര്‍ച്ച് പ്രകടനം പൊതുയോഗം എന്നി പരിപാടികളോടെ സമാപിച്ചു. ചൊവ്വല്ലൂര്‍ പാരീസ് റോഡ് പരിസരത്ത് നിന്ന് വാദ്യത്തിന്റെ അകമ്പടിയോടെ ആരംഭിച്ച പ്രകടനം പുത്തന്‍കുളം പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സാവിത്രി രാമകൃഷ്ണന്‍, കെ. എ. രാഘവന്‍എന്നിവരുടെ നാമധേയത്തിലുള്ള നഗറില്‍ സമാപിച്ചു. നേതാക്കള്‍ സല്യൂട്ട് സ്വീകരിച്ചതിനെ തുടര്‍ന്ന് നടന്ന പൊതുയോഗം ഏരിയാ സെക്രട്ടറി എം.എന്‍. സത്യന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം.പി. സന്തോഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഉഷ പ്രഭുകുമാര്‍, , ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ബി. പ്രവീണ്‍, കെ.കെ.സതീശന്‍, കെ.ജി പ്രമോദ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എന്‍. എസ് ധനന്‍ എ.എന്‍. സജീവന്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT