കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഹരിതസഭയില്‍ പഞ്ചായത്ത് പരിധിയിലെ 9 സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും അധ്യാപകരും പങ്കെടുത്തു. ഹരിത സഭയുടെ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് എന്‍.എസ്.ധനന്‍ നിര്‍വ്വഹിച്ചു. ഹരിത സഭ നടത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ട പാനലിലെ ലെന മരിയ അധ്യക്ഷത വഹിച്ചു. ഐ. ആര്‍.ടി.സി. കോര്‍ഡിനേറ്റര്‍ നിത്യ ഗ്രാമപഞ്ചായത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന കാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷെമീര്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്,ഹരിത, പഞ്ചായത്തംഗങ്ങളായ ടി.ഒ.ജോയ്,രമ ബാബു, കെ.കെ. ജയന്തി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നരേന്ദ്രനാഥ് അസിസ്റ്റന്റ് സെക്രട്ടറി ആന്റോ, കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ത്രിവിക്രമദേവ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിവേക് പി.ജെ. സ്‌റ്റൈജു മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.  കുട്ടികള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ADVERTISEMENT
Malaya Image 1

Post 3 Image