ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ചെന്നൈയിൽ മഴ കനക്കുന്നു. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങൾ റദ്ദാക്കി. സ്വർണാഭരണ ശാലകൾ ഇന്ന് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ചെന്നൈയിലേക്കും ചെന്നൈയിൽ നിന്നുമുള്ള വിമാന സർവീസുകൾ ഇൻഡിഗോ നിർത്തിവെച്ചു. രാവിലെ 8:10നു ലാൻഡ് ചെയ്യണ്ട അബുദാബി വിമാനം ബംഗലൂരുവിലേക്ക് തിരിച്ചുവിട്ടു. മുൻകരുതലെന്നോണം ജനങ്ങൾ ഫ്ലൈ ഓവറുകളിൽ കാറുകൾ പാർക്ക് ചെയ്തത് ഗതാഗതം തടസ്സപ്പെടാനും കാരണമായി.
കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഉച്ചയ്ക്ക് ശേഷം ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടും എന്നാണ് പ്രവചനം. തമിഴ്നാടിൻറെയും തെക്കൻ ആന്ധ്രയുടെയും തീരമേഖല കനത്ത ജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ ഇന്ന് അവധി നൽകി.