മാലിന്യമുക്ത നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ മാതൃക ഹരിതസഭ സംഘടിപ്പിച്ചു. അകലാട് അല്‍ സാക്കി മെഹന്തി ഗാര്‍ഡനില്‍ പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ദിധിക ഹരിത സഭയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ശുചിത്വ അംബാസിഡറും എ ഡിഎല്‍ പി എസ് കുരഞ്ഞിയൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയുമായ ആസ്മിന ഹരിത സഭയുടെ ലക്ഷ്യം അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേന്ദ്രന്‍ പഞ്ചായത്ത് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികള്‍ക്ക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. കില റിസോഴ്‌സ് പേഴ്‌സണും പുന്നയൂര്‍ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ ഇക്ബാല്‍ മാസ്റ്റര്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കി.
പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ മാതൃക ഹരിതസഭ സംഘടിപ്പിച്ചു
ADVERTISEMENT