25 C
Kunnamkulam
Monday, July 27, 2026
Home CCTV Desk വെയര്‍ ഹൗസിന്റെയും ഡ്രസ്സ് ബാങ്കിന്റെയും ഉദ്ഘാടനം നടത്തി

വെയര്‍ ഹൗസിന്റെയും ഡ്രസ്സ് ബാങ്കിന്റെയും ഉദ്ഘാടനം നടത്തി

കൂട്ടായ്മ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ വെയര്‍ ഹൗസും ഡ്രസ്സ് ബാങ്കിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഹസ്സന്‍ തളികശ്ശേരി നിര്‍വഹിച്ചു. സ്വാകാര്യ വ്യക്തി സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് വെയര്‍ ഹൗസും ഡ്രസ്സ് ബാങ്കും നിര്‍മിച്ചിട്ടുള്ളത്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സുമനസ്സുകളില്‍ നിന്ന് ശേഖരിക്കുന്ന വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ സൗജന്യമായി നല്‍കുന്നതിന് വേണ്ടിയാണ് ഡ്രസ്സ് ബാങ്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂട്ടായ്മ വളണ്ടിയര്‍ കടിക്കാട് തൈപറമ്പില്‍ ഫാത്തിമ്മ ബക്കറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന പ്രസിഡന്റ് ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് മെമ്പര്‍മാരായ ഷിമോദ് കാട്ടിശേരി, കെ എച്ച് ആബിദ് അഭയം മൈമൂന, കാരുണ്യം കുഞ്ഞിമുഹമ്മദ് ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!