പുത്തന്‍ കടപ്പുറം എച് ഐ എല്‍ പി സ്‌കൂളില്‍ രുചി ഉത്സവം നടത്തി

പുത്തന്‍ കടപ്പുറം എച് ഐ എല്‍ പി സ്‌കൂളില്‍ രുചി ഉത്സവം നടത്തി. ഒന്നാം ക്ലാസ്സ് കേരള പാഠാവലിയുടെ ഭആഗമായാണ് രുചി ഉത്സവം നടത്തിയത്. കുട്ടികളുടെ രക്ഷിതാക്കള്‍ നാടന്‍ രുചിക്കൂട്ട് തയ്യാറാക്കികൊണ്ടുവന്നു. പ്രധാന അധ്യാപകന്‍ അഷ്‌റഫ് മാഷിന്റെ അധ്യക്ഷതയില്‍ പി ടി എ പ്രസിഡണ്ട് മുസ്തഫ തയ്യില്‍ ഉദ്ഘാടനം ചെയ്തു. കറുകമാട് സ്‌കൂളിലെ മല്ലിക ടീച്ചര്‍ മുഖ്യ അഥിതിയായിരുന്നു. അധ്യാപകരായ ജിഷമാത്യു, സിമി വര്‍ഗീസ്, അബ്‌സത്ത്, കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT