ലിറ്ററേച്ചര്‍ കാര്‍ണിവല്‍ 2024ന്റെ ഭാഗമായി അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ പുസ്തക കൈമാറ്റം നടന്നു

ഐ പി എച്ചുമായി ചേര്‍ന്ന് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന അന്‍സാര്‍ ലിറ്ററേച്ചര്‍ കാര്‍ണിവല്‍ 2024ന്റെ ഭാഗമായി മെഗാ പുസ്തക കൈമാറ്റം നടന്നു. എസ് എന്‍ ജി എസ് പട്ടാമ്പി മലയാളം വിഭാഗം അധ്യാപകന്‍ ഡോ. ജമീല്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. കെ ജി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, വിവിധ വിഭാഗം ജൂനിയര്‍ പ്രിന്‍സിപ്പല്‍മാര്‍ നേതൃത്വം നല്‍കി. ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ നയിച്ച പാരന്റിംഗ് സെഷന്‍, ഡോ. ജമീന്‍ മുഹമ്മദിന്റെ ക്രിയേറ്റീവ് റൈറ്റിംഗ് വര്‍ക്ക്‌ഷോപ്പ്, കെ ജി വിദ്യാര്‍ത്ഥികളുടെ ടാലന്റ് ഷോ എന്നിവയും ലിറ്ററേച്ചര്‍ കാര്‍ണിവലില്‍ നടത്തിയരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image