കുന്നംകുളം കക്കാട് പള്ളിപ്പെരുന്നാള്‍ കാണാനെത്തിയ യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ 3 പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളം കക്കാട് പള്ളിപ്പെരുന്നാള്‍ കാണാനെത്തിയ യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ 3 പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പോര്‍ക്കുളം സ്വദേശികളായ 22 വയസ്സുള്ള ആദര്‍ശ്, 20 വയസ്സുള്ള അഭിനവ്, 21 വയസ്സുള്ള അഭിജിത്ത് എന്നിവരെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നവംബര്‍ 9 നായിരുന്നു കേസിനാസ്പദമായ സംഭവം. കക്കാട് പള്ളി പെരുന്നാള്‍ കാണാനെത്തിയ യുവാക്കള്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും പ്രതികള്‍ യുവാക്കളെ ഹെല്‍മറ്റ് കൊണ്ടും കൈകൊണ്ടും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. മര്‍ദ്ദനത്തില്‍ കാണിപ്പയ്യൂര്‍ സ്വദേശികളായ സൗരവ്, അരുണ്‍, അക്ഷയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

ADVERTISEMENT