25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

നവകേരള മിഷന്റെ ഭാഗമായി കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കോളേജ് എന്‍.എസ്.എസ് യൂണിറ്റ്, ഹരിതകേരളം മിഷന്‍, കുന്നംകുളം നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിഷ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. കോളേജിന് അനുവദിച്ച മുന്നൂറോളം മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണോദ്ഘാടനവും ഇതോടൊപ്പം നടന്നു.

ADVERTISEMENT
error: Content is protected !!