25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty ശിവജി മഹാരാജിന്റെ ജയന്തി ആഘോഷിച്ചു

ശിവജി മഹാരാജിന്റെ ജയന്തി ആഘോഷിച്ചു

മറാഠ സാമ്രാജ്യത്തിന്റെ രാജാവായ ഛത്രപതി ശിവജി മഹാരാജിന്റെ ജയന്തി എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ ആഘോഷിച്ചു. തൃശൂര്‍ മറാഠ ഗോള്‍ഡ് ആന്റ് സില്‍വര്‍ റിഫൈനറി അസോസിയേഷന്റെ നേതൃത്വത്തിലാണ് ആഘോഷം നടത്തിയത്. മുരിങ്ങത്തേരി സെന്ററില്‍ സ്ഥാപിച്ചിട്ടുള്ള ശിവജി മഹാരാജിന്റെ അര്‍ദ്ധകായ പ്രതിമയില്‍ പുഷ്പഹാരവും പുഷ്പങ്ങളും സമര്‍പ്പിച്ച് ആരതി ഉഴിഞ്ഞ് പൂജ നടത്തി. ആഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം ജോയിന്റ് സെക്രട്ടറി സന്തോഷ് പവാര്‍ നിര്‍വ്വഹിച്ചു.

ADVERTISEMENT
error: Content is protected !!