പെരുമ്പിലാവ് പൊറവൂര്‍ ശിവ- വിഷ്ണു ക്ഷേത്രത്തില്‍ പൊറവൂര്‍ തത്വമസി ദേശവിളക്ക് ആഘോഷ കമ്മിറ്റി നടത്തിയ മുഴുവന്‍ വിളക്ക് ഭക്തിസാന്ദ്രമായി. ക്ഷേത്രത്തില്‍ രാവിലെ കൂട്ടുഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ ‘ ഉഷപൂജ എന്നിവയ്ക്ക് ശേഷം വിളക്കു പന്തലിലേക്ക് എഴുന്നള്ളിച്ചിരുത്തല്‍ തുടര്‍ന്ന് അന്നദാനം എന്നിവ നടന്നു. വൈകിട്ട് 6 ന് കൊരട്ടിക്കര കുണ്ടൂര്‍ മഹാ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും ദീപാരാധനക്കു ശേഷം പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു. നൂറുകണക്കിന് താലമേന്തിയ മാളികപ്പുറങ്ങളും, ഉടുക്കുപാട്ടും, ചെണ്ടമേളവും. ഗജവീരനും അകമ്പടിയായി. എഴുന്നള്ളിപ്പ് വിളക്ക് പന്തലില്‍ സമാപിച്ചതിനുശേഷം അന്നദാനം, തുടര്‍ന്ന് പന്തലില്‍ പാട്ട്, തിരിയൊഴിച്ചാല്‍, പാല്‍ക്കുടം എഴുന്നള്ളിപ്പ്, വെട്ടും – തട , ആഴി പൂജ, കനലാട്ടം എന്നിവക്കുശേഷം ഗുരുതി തര്‍പ്പണത്തോടെ മുഴുവന്‍ വിളക്കാഘോഷത്തിന് സമാപനമായി. ചാവക്കാട് മണത്തല തത്വമസി അയ്യപ്പന്‍ വിളക്ക് സംഘത്തിലെ ജനാര്‍ദ്ദനന്‍ ഗുരുസ്വാമിയും സംഘവുമായിരുന്നു വിളക്ക് യോഗക്കാര്‍.
Home Bureaus Perumpilavu പെരുമ്പിലാവ് പൊറവൂര്‍ ശിവ- വിഷ്ണു ക്ഷേത്രത്തിലെ മുഴുവന്‍ വിളക്ക് ഭക്തിസാന്ദ്രമായി