ഏതു നിമിഷവും തകരാവുന്ന നിലയില്‍ ബണ്ട് ; കര്‍ഷകര്‍ ആശങ്കയില്‍

പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘം നമ്പര്‍ 853 ന്റെ കീഴിലുള്ള വടക്കേ പടവ്, തെക്കേ പടവ് ബണ്ട് ഏതു നിമിഷവും തകരാവുന്ന നിലയില്‍. തിങ്കളാഴ്ച്ച മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം നിലവില്‍ നട്ടതും, വളമിട്ടതുമായ കര്‍ഷകര്‍ ആശങ്കയിലാണ്. പലയിടത്തും ബണ്ടിന്റെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. സംഘം പ്രസിഡണ്ട് കെ.എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും സിനോഷ് കെ എന്‍, സതീശന്‍ എം.ബി എന്നിവരുടെ നേതൃത്വത്തില്‍ കൃഷി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പൊന്നാനി ബീയം കെട്ടു വഴി വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. 90 % നടലും കഴിഞ്ഞ വടക്കേ പടവില്‍ കൃഷിമുഴുവന്‍ വെള്ളത്തിനടിയിലായി.

ADVERTISEMENT
Malaya Image 1

Post 3 Image