കൂറ്റനാട് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭിന്നശേഷി ദിനാചരണം കവിയും സംവിധായകനുമായ രാജീവ് പിള്ളത്ത് ഉദ്ഘാടനം ചെയ്തു. ഷാജി ആമയൂര്‍ അധ്യഷനായി. കാലുകള്‍ കൊണ്ടും ചിത്രരചന നിര്‍വഹിക്കുന്ന പ്രശസ്ത ചിത്രകാരി സ്വപ്ന അഗസ്റ്റിന്‍ വിശിഷ്ടാഥിതിയായിരുന്നു. മണികണ്ഠന്‍ പെരിങ്ങോട്, ബാലു നാഗലശേരി, അനില്‍ ആറങ്ങോട്ടുകര എന്നിവര്‍ അവതരിപ്പിച്ച ഇടയ്ക്ക ഫ്യൂഷന്‍ പരിപാടി അവതരിപ്പിച്ചു. ചിത്രകാരി സ്വപ്‌നയ്ക്ക്, അര്‍ചിതും ഹസ്‌നയും സഹയാത്രയുടെ ഉപഹാരങ്ങള്‍ നല്‍കി. കലാകാരന്‍മാരെ സഹയാത്ര ചെയര്‍മാന്‍ പ്രേമരാജന്‍, വാസുദേവന്‍, തായാട്ടില്‍ സേതു, എന്നിവര്‍ ആദരിച്ചു. തുടര്‍ന്ന് സിജോ പോള്‍ തൃശൂര്‍, ചാള്‍സ് കുന്നംകുളം എന്നിവരുടെ കരോക്കെ ഗാനമേളയും ഉണ്ടായി. സൊസൈറ്റി ചെയര്‍മാന്‍ വി.വി.ബാലകൃഷ്ണന്‍, ഫാഷിയ, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ഭരണസമിതിയംഗം കെ.എന്‍. ദിജി സ്വാഗതവും സുലൈഖ പറക്കാട് നന്ദിയും പറഞ്ഞു.
Home Bureaus Perumpilavu കൂറ്റനാട് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം നടത്തി